കോട്ടയം ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പീഡനമെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയിട്ടും നോബി പീഡനം തുടര്‍ന്നെന്ന് കുറ്റപത്രം. മകളുടെയും കുഞ്ഞുങ്ങളുടെയും മരണത്തിൽ കുറ്റപത്രം ലഭിച്ചശേഷം സ്പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടണോ എന്ന കാര്യത്തിൽ തീരുമാനമെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ് .കേസന്വേഷണത്തിൽ പൊലീസിന് എല്ലാ വിവരങ്ങളും കൈമാറിയിരുന്നതായും കുര്യാക്കോസ്  മനോരമ ന്യൂസിനോട് പറഞ്ഞു 

Also Read: മാലാഖായെ പോലെ ഇവാനയും അലീനയും; മരണത്തിലും ഒന്നിച്ച്



കുടുംബപ്രശ്നങ്ങൾമൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂർ പാറോലിക്കലിലെ വടകരയിൽ വീട്ടിലായിരുന്നു താമസം. 

11ഉം 10ഉം വയസുള്ള പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിനിനു മുന്‍പില്‍ നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചാണ് മരിക്കാനുറച്ച് നിന്നത്. ഭർത്താവിൽ നിന്നുള്ള ക്രൂര പീഡനങ്ങൾ കാരണമാണ് ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയത്. ഒന്‍പത് മാസമായി ഏറ്റുമാനൂരിലുള്ള സ്വന്തം വീട്ടിൽ താമസിച്ചിരുന്ന ഷൈനിക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മനസുലച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ഭർത്താവ് നോബിയുമായുള്ള വിവാഹമോചന കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് മരണവാര്‍ത്തയെത്തിയത്.

ENGLISH SUMMARY:

Shaini's death case: The charge sheet reveals that Shaini and her children's deaths in Ettumanoor were caused by her husband Nobi's abuse. Despite Shaini and her children leaving home, Nobi continued the abuse, according to the charge sheet.