10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. പാലക്കാട് നെന്മാറ വിത്തനശേരിയിലാണ് സംഭവം. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23), അച്ഛൻ സെന്തിൽ കുമാർ (53) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൊല്ലംകോട് വടക്കഞ്ചേരി സംസ്ഥാനപാതയിൽ വിത്തനശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടിയത്. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.