കോഴിക്കോട് വീടിനുള്ളില്‍ രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍. തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂലകണ്ടി ശ്രീജയ (76), പുഷ്പ (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരന്‍ പ്രമോദിനെ കാണാനില്ല. പൊലീസ് അന്വേഷണമാരംഭിച്ചു.
Also Read: കോഴിക്കോട്ട് സഹോദരിമാര്‍ വീട്ടില്‍ മരിച്ചനിലയില്‍; സഹോദരനെ കാണാനില്ല
ഫറോക്ക് സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രമോദിന്റെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയത്. സഹോദരിമാർ മരിച്ച വിവരം പ്രമോദ് തന്നെയാണ് അടുത്തുള്ള സുഹൃത്തിനെ ആദ്യം അറിയിച്ചത്. സുഹൃത്ത് അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് മുറികളിലായി പൊതുദർശനത്തിന് ഒരുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
പ്രമോദിനെ പിടികൂടിയാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഈ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും മൊബൈൽ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.