കോഴിക്കോട് കൂടരഞ്ഞിയില്‍ തേങ്ങയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു. കൂടരിഞ്ഞി കല്‍പിനി മണിമല വീട്ടില്‍ ജോണിക്കും കുടുംബത്തിനുമാണ് വെട്ടേറ്റത്. ജോണിയുടെ സഹോദരന്‍റെ മകന്‍ ജോമിഷാണ് ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് കസ്ററഡിയിലെടുത്തു
കോഴിക്കോട് കൂടരഞ്ഞി കല്‍പിനി മണിമല വീട്ടില്‍ ജോണി, ഭാര്യ മേരി, മകള്‍ ജാനറ്റ്, ജോണിയുടെ സഹോദരി ഫിലോമിന എന്നിവര്‍ക്കാണ് വെട്ടേറ്റത്. ജോണിയുടെ സഹോദരന്‍റെ മകനായ ജോബിഷാണ് ആക്രമണം നടത്തിയത്. വെട്ടേറ്റ ഫിലോമിനയുടെ പറമ്പില്‍ നിന്നും ജോണി തേങ്ങയിട്ടതാണ് തര്‍ക്കത്തിന് കാരണം.
ജോബിഷിന്‍റെ വീട്ടില്‍ താമസിക്കുന്ന ഫിലോമിനയുടെ പറമ്പില്‍ നിന്നും ജോണി ആദായമെടുക്കുന്നതിനെ ചൊല്ലി നേരത്തെ തന്നെ ജോബിഷുമായി തര്‍ക്കമുണ്ടായിരുന്നു. ഇതേ പറമ്പില്‍ നിന്ന് ഇന്ന് ഉച്ചക്ക് ജോണി തേങ്ങയിട്ടതാണ് വാക്കു തര്‍ക്കവും പിന്നീട് ആക്രമണത്തിലും കലാശിച്ചത്. ജോണിയെ ആക്രമിക്കുന്നത് തടയാനെത്തിയ മറ്റുള്ളവര്‍ക്കും വെട്ടേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ജോബിഷിനും കൈക്ക് വെട്ടേറ്റു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.