ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് മുന്നില്‍ നഗ്‌നത പ്രദർശനം നടത്തിയ 21കാരനെ പൊലീസ് പിടികൂടി. ആലപ്പുഴ കുറത്തിക്കാട് സ്വദേശി ദേവദത്തനെയാണ് (കണ്ണൻ,21 ) മാവേലിക്കരയിൽ നിന്നും പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏഴാംതീയതി പാമ്പാടി ഭാഗത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി സ്‌കൂൾ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു ലൈംഗികാതിക്രമമുണ്ടായത്. ഈ സമയം ബൈക്കിലെത്തിയ പ്രതി ബൈക്കിലിരുന്നുകൊണ്ട് പെണ്‍കുട്ടിയെ വിളിച്ച് നഗ്‌നത കാണിക്കുകയായിരുന്നു.
നഗ്‌നതാപ്രദര്‍ശനം നടത്തിയ ശേഷം അവിടെ നിന്നും നിന്നും പ്രതി കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് പാമ്പാടി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷി മൊഴികളും ശേഖരിച്ച് മാവേലിക്കരയിലെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ഉദയകുമാർ, സുമിഷ് മാക്മില്ലൻ, നിഖിൽ, ശ്രീജിത്ത് രാജ്, ശ്രീകാന്ത്, അരുൺകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.