ആൺ സുഹൃത്തുമൊന്നിച്ചുള്ള ലൈംഗിക ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ നിന്ന് ഡീലീറ്റ് ചെയ്യാന്‍ ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകി ഭാര്യ. ഡൽഹിയിലെ സുൽത്താൻപുരിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത രണ്ടുപേരിൽ ഒരാളെ ഡൽഹി പൊലീസ് പിടികൂടി. അങ്കിത് ഗെലോട്ട് എന്ന ഇരുപത്തേഴുകാരനെയാണ് രാജസ്ഥാനിലെ ബാർമറിൽ നിന്ന് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പ്രതി ഒളിവിലാണ്.
ക്വട്ടേഷൻ നൽകിയതിന് യുവതിക്കെതിരെ കേസുമെടുത്തു. ഭാര്യയുടെ രഹസ്യ ബന്ധത്തെക്കുറിച്ച് ഭർത്താവിന് അറിയാമായിരുന്നു. ഭാര്യ ഉറങ്ങുമ്പോള്‍ ഇയാൾ തന്ത്രപൂർവം ഭാര്യയുടെ ഫോണിന്റെ ലോക്കഴിച്ച് ചിത്രങ്ങൾ അയാളുടെ ഫോണിലേക്ക് അയച്ചു. ഇത് തന്റെ വീട്ടുകാരെ കാണിക്കാനാണെന്ന് യുവതിക്ക് മനസിലായതോടെയാണ്, ദൃശ്യങ്ങൾ നശിപ്പിക്കാനായി ക്വട്ടേഷൻ സംഘത്തെ സമീപിച്ചത്. ജൂൺ 19ന് ഗൂണ്ടകള്‍ യുവാവിന്‍റെ ഫോണ്‍ തട്ടിയെടുത്തു.
ഭർത്താവ് ജോലിക്ക് പോകുന്ന സമയവും തിരിച്ചു വരുന്ന സമയവും യുവതി ഗുണ്ടകളെ അറിയിച്ചു. അതനുസരിച്ച് മുഖംമൂടി ധരിച്ച് സ്കൂട്ടറിലെത്തിയ ഇവർ ഫോൺ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ സ്‌കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി. വാഹനം വാടകയ്‌ക്കെടുത്തതാണെന്ന് മനസിലായതോടെ അന്വേഷണം ആ വഴിക്കായി. അങ്കിത് ഗെലോട്ടിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ തന്നെയാണ് ക്വട്ടേഷൻ നൽകിയതെന്നും,
നഗ്നദൃശ്യം നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും വ്യക്തമായത്. വാഹനം വാടകയ്ക്കെടുക്കാന്‍ അങ്കിത് ആധാർ കാർഡ് നൽകിയിരുന്നു. ഇതുവഴിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്.