മുൻ ഭർത്താവിന്റെ മാതാപിതാക്കളെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ 50കാരി കുറ്റക്കാരിയാണെന്ന് കോടതി. 2023 ജൂലായ് 29ന് നടന്ന കൊലപാതകത്തിലാണ് ഓസ്ട്രേലിയൻ വനിതയായ എറിൻ പാറ്റേഴ്സണ്‍ കുറ്റക്കാരിയാണെന്ന് മോർവെൽ ടൗൺ കോടതി കണ്ടെത്തിയത്. ബീഫ് വെല്ലിംഗ്ടൺ എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക ഭക്ഷണത്തില്‍ വിഷക്കൂൺ കലർത്തി നല്‍കിയാണ് ഓസ്ട്രേലിയൻ വനിത കൊല നടത്തിയത്. മൂന്നുപേരും ഭക്ഷണം കഴിച്ച് ആഴ്ചകൾക്കുളളിൽ തന്നെ മരിക്കുകയായിരുന്നു.
മുൻഭർത്താവ് സൈമണിന്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ, അടുത്ത ബന്ധുവായ ഹെതർ വിൽക്കിൻസണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡെത്ത് ക്യാപ് എന്ന് പറയപ്പെടുന്ന വിഷക്കൂണാണ് ഭക്ഷണത്തില്‍ കലര്‍ത്തിയത്. തനിക്ക് ക്യാൻസറാണെന്നും ആ വിവരം വിശദമായി പറയാനാണെന്നും തെറ്റധരിപ്പിച്ചാണ് എറിൻ ഇവരെ വീട്ടിലേക്ക് വിളിച്ചത്. ബീഫ് വെല്ലിംഗ്ടൺ എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക ഭക്ഷണ ഭക്ഷണം വിളമ്പിയതും എറിൻ തന്നെയാണ്.
എല്ലാവര്‍ക്കുമൊപ്പം എറിനും ഭക്ഷണം കഴിച്ചിരുന്നുവെങ്കിലും, തന്ത്രപൂര്‍വം വിഷം കലര്‍ത്താത്ത ഭക്ഷണമാണ് അവര്‍ എടുത്തത്. തന്റെ രോഗത്തെപ്പറ്റി പറയാന്‍ ഭര്‍ത്താവ് സൈമണിനെ വിളിച്ചെങ്കിലും അയാൾ ഒഴിഞ്ഞുമാറിയതിനാലാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഭർത്താവിനോടുളള ദേഷ്യത്തിലാണ് എറിൻ മാതാപിതാക്കളെ കൊന്നൊടുക്കിയത്.
എറിൻ വിവാഹമോചനം നേടിയിരുന്നില്ല. കുട്ടികള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. മൂന്ന് പേരുടെയും മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിക്ടോറിയ പൊലീസിൽ പരാതി നൽകിയത്. പിന്നീടാണ് പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവന്നത്.