കുടുംബ വഴക്കിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി 28 വർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട് തേനി വരശനാട് സ്വദേശി മഹാദേവനെയാണ് നാടകീയമായ നീക്കത്തിലൂടെ ഇടുക്കി കുമളി പൊലീസ് പിടികൂടിയത്.
1997 ജൂൺ ഏഴിനാണ് ചെങ്കര സ്വദേശിയായ ഗണേശനെ സ്വത്തു തർക്കത്തെ തുടർന്ന് മഹാദേവൻ ഉൾപ്പെടെയുള്ള നാലുപേർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്. കേസിലെ മൂന്ന് പ്രതികൾ അന്നുതന്നെ പിടിയിലായെങ്കിലും നാലാം പ്രതിയായ മഹാദേവൻ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പലതവണ മഹാദേവനെ തിരിഞ്ഞെങ്കിലും കുമളി പൊലീസിന് കണ്ടെത്താനായിരുന്നില്ല. ഒടുക്കം സിപിഒ യായ മാരിയപ്പൻ മാസങ്ങളോളം തമിഴ്നാട്ടിൽ തങ്ങിയാണ് മഹാദേവൻ ഒടുവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയത്. കുമളി, തേനി പൊലീസ് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മഹാദേവനെ റിമാൻഡ് ചെയ്തു.