കോഴിക്കോട് മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് പ്രതികളായ പൊലിസുകാരുടെ മൊഴി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സഹായം നല്‍കിയതെന്ന് കേസില്‍ അറസ്റ്റിലായ കെ. ഷൈജിതും കെ. സനിതും ചോദ്യം ചെയ്യലില്‍ പറഞ്ഞു. റാക്കറ്റ് നടത്തിപ്പിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന് അറിയാമായിരുന്നു.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമ്പത്തികസഹായം കൈപ്പറ്റിയെന്നും ഇരുവരും പറഞ്ഞു. എന്നാല്‍ ഈ മൊഴി അന്വേഷണസംഘം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സെക്സ് റാക്കറ്റ് നടത്തിപ്പ് തന്നെ പൊലിസുകാര്‍ ആണെന്ന് കണ്ടെത്തിയപ്പോള്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നതാണോ എന്നും അന്വേഷണസംഘം സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെയാണ് താമരശേരിയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.