TOPICS COVERED

രക്തസ്രാവത്തിന് ആശുപത്രിയില്‍ എത്തിച്ച മകള്‍ പ്രസവിച്ചെന്ന് കേട്ട് സാധാരണക്കാരായ അച്ഛനും അമ്മയും ഞെട്ടി. വീടിന് പിന്നിലെ കാട്ടില്‍ നിന്ന് ചോരക്കുഞ്ഞിന്‍റെ ജഡം കണ്ടെത്തിയെന്ന് അറിഞ്ഞതോടെ തകര്‍ന്നു. എവിടെയാണ് മകള്‍ക്ക് പിഴവ് പറ്റിയതെന്ന ആശങ്കയിലാണ് മെഴുവേലിയില്‍ പ്രസവിച്ച 20വയസുള്ള വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍

ബികോം വിദ്യാര്‍ഥിനിയാണ് മകള്‍. അച്ഛന് മെഷീന്‍ കൊണ്ടുള്ള പുല്ലുവെട്ടലാണ് ജോലി. ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള പ്രാരാബ്ധങ്ങളുള്ള വീട്.പെണ്‍കുട്ടിക്ക് ഒരു സഹോദരി കൂടിയുണ്ട്. അമ്മൂമ്മ വീട്ടിലെത്തുന്ന കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്നുണ്ട്. ഗര്‍ഭിണിയെന്നതിന് ഒരു സൂചന പോലും കിട്ടിയിരുന്നില്ല.

പുലര്‍ച്ചെ പ്രസവിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കിടക്കയില്‍ രക്തം തളം കെട്ടികിടക്കുന്നു. ഉച്ചയോടെയാണ് ചികില്‍സ തേടിയത്.എല്ലാവരും ഉണരും മുന്‍പ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ പിന്നിലെ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയം. കരയാതിരിക്കാന്‍ വാ പൊത്തിയപ്പോഴാണ് മരിച്ചതെന്നും സംശയിക്കുന്നു. പ്രത്യക്ഷത്തില്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ കാര്യമായ പരുക്കുകളില്ല.

മാനസിക നില വീണ്ടെടുത്ത ശേഷം പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യും. കൊലപാതകമെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭത്തിന്‍റെ ഉത്തരവാദിയും പ്രതിയാകും.പീഡനമാണോ എന്നും സംശയിക്കുന്നുണ്ട്. സഹപാഠികളുടെ അടക്കം മൊഴിയെടുക്കും.

ENGLISH SUMMARY: