പത്തുവയസുള്ള ബാലനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. 2023ലും ഇയാൾ പോക്സോ കേസിൽ ജയിലിലായിട്ടുണ്ട്. പാലക്കാട് കുമാരനല്ലൂർ കൊടിക്കാകുന്ന് മൊഴിയാത്ത് വീട്ടിൽ ഉമ്മറിനെയാണ് (45) കുത്തിയതോട് സി.ഐ. എം. അജയമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തത്. ഇയാൽക്കെതിരെ  പോക്സോ നിയമ പ്രകാരം കേസെടുത്തു. 

കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് മദ്രസയിൽ നിന്ന് കടന്നുകളഞ്ഞ പ്രതിയെ പാലക്കാട് നിന്നാണ് പിടികുടിയത്.  കുത്തിയതോട് സ്റ്റേഷൻ പരിധിയിൽ മദ്രസയിൽ അദ്ധ്യാപകനായിരിക്കെ മതപഠനത്തിന് എത്തിയ ആൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. 

2023ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്  തൃത്താല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുള്ളത്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു.  

ENGLISH SUMMARY:

Second POCSO case against madrasa teacher for sexually abusing 10-year-old boy