AI IMAGE
കൊല്ലത്ത് പതിനേഴ് വയസുള്ള പെണ്‍കുട്ടി ഗർഭിണിയായ സംഭവത്തിൽ കൂട്ടുകാരനായ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്.
പത്തനാപുരത്തിന് സമീപത്തെ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായിരുന്നു ഇരുവരും. നിസാം ഈ വര്‍ഷമാണ് പ്രസ് ടു പാസായി പുറത്തിറങ്ങിയത്.
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.
അങ്ങനെയാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പതിനെട്ടുകാരന്റെ പേര് വെളിപ്പെടുത്തിയത്. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ പതിനെട്ടുകാരന് പ്രായപൂർത്തിയായിരുന്നില്ല.