തൃശൂർ വരന്തരപ്പിള്ളിയിൽ സംശയത്തെത്തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന ഭർത്താവ് അറസ്റ്റില്‍. നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് പ്രചരിപ്പിച്ച പ്രതി കുഞ്ഞുമോന്‍ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു
ഇന്നലെ ഉച്ചകഴിഞ്ഞാണ് ഭാര്യ ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊന്നത്. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ദിവ്യ മരിച്ചതെന്നാണ് കുഞ്ഞുമോന്‍ നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ഇന്‍ക്വസ്റ്റിനിടെ പൊലീസിനുണ്ടായ സംശയമാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ കള്ളിവെളിച്ചത്തായി. ജോലി സ്ഥലത്തേയ്ക്ക് ബസിൽ പോവുകയായിരുന്നു ദിവ്യ വഴി മധ്യേ ബസില്‍നിന്നിറങ്ങി സുഹൃത്തിന്‍റെ ബൈക്കില്‍ പോകുന്നത് കണ്ടപ്പോഴുണ്ടായ സംശയമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ടെക്സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയാണ് ദിവ്യ.