ആറ്റുകാൽ പൊങ്കാലയ്ക്കിടെ ബസിൽവച്ച് സ്ത്രീയുടെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ പിടിയിൽ. തമിഴ്നാട് തിരുവള്ളൂർ സ്വദേശി രതിയാണ് പാലക്കാടു നിന്ന് പിടിയിലായത്. ആയുർവേദ കോളേജ് ഭാഗത്ത് വെച്ചാണ് പ്രതി മാല മോഷ്ടിച്ചത്. മാർച്ച് 13നായിരുന്നു സംഭവം.
ശോഭാകുമാരി എന്ന ഭക്തയുടെ 10 പവന്റെ മാലയാണ് മോഷ്ടിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട തമിഴ്നാട് തിരുവള്ളൂർ സ്വദേശിയായ ഇളയരാജയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ അനുരൂപിന്റെ നിർദ്ദേശാനുസരണം വഞ്ചിയൂർ സി.ഐ എച്ച്.എസ്.ഷാനിഫ്, എസ്.ഐ അലക്സ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനോയി, സിവിൽ പൊലീസ് ഓഫീസർ രജനി, സിംന എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു,