അടയ്ക്കയും റബ്ബർഷീറ്റും മോഷ്ടിച്ച സൈനികൻ പൊലീസിന്‍റെ പിടിയിലായി. പാലക്കാട് ജില്ലയിലെ കേരളശ്ശേരിയിലാണ് സംഭവം. വടശ്ശേരി സ്വദേശിയായ വരാങ്കോട് വീട്ടിൽ അരുണിനെയാണ് (30) അടയ്ക്ക കട്ടതിന്  മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. 

ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള മണ്ണൂർ കമ്പനിപടിയിലെ റബ്ബർകടയുടെ പൂട്ട് പൊളിച്ചാണ് സൈനികന്‍ 400 കിലോ റബ്ബർ ഷീറ്റും അടക്കയും മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു മോഷണം. രാവിലെ കടയുടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

അങ്ങനെ കടയുടമയാണ് മങ്കര പൊലീസ് സ്റ്റേഷനിലെത്തിയ പരാതി നല്‍കിയത്.  പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈനികനാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതും ഇയാളെ പിടികൂടിയതും. 

ENGLISH SUMMARY:

Soldier steals arecanut and rubber sheet