കാസർകോട് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. മഞ്ചേശ്വരം ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഏപ്രിൽ 21ന് വിസിറ്റിംഗ് വിസയിൽ ഗൾഫിലേയ്ക്ക് പോയ നവീനും കുടുംബവും ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.
ഇരുനിലവീടിന്‍റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വീട്ടിലെ സി.സി.ടി.വി തകർത്ത നിലയിലാണ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി തകർത്തതിനാല്‍ മോഷണ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.