mallu-woman-customs-officials

AI Generator Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ എയർകസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നേര്‍ക്ക് സ്വർണാഭരണം വലിച്ചെറിഞ്ഞ് കൊല്ലം സ്വദേശിയായ മദ്ധ്യവയസ്കയുടെ പരാക്രമം. കൈവശമുള്ള സ്വർണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാൻ ആവശ്യപ്പെട്ടതിന്‍റെ പ്രകോപനത്തിലാണ് മദ്ധ്യവയസ്ക സ്വർണം വലിച്ചെറിഞ്ഞത്. കഴിഞ്ഞ ദിവസം  ദുബായിൽ നിന്ന് എമിറേറ്റ്സിൽ തിരുവനന്തപുരം എയര്‍ പോര്‍ട്ടിലെത്തിയതായിരുന്നു ഇവര്‍. എയർകസ്റ്റംസ് അധികൃതര്‍ക്ക് മുന്നിലേക്ക് ലഗേജുകളും ആഭരണങ്ങളും വലിച്ചെറിയുകയായിരുന്നു മദ്ധ്യവയസ്ക.

ഇവരുടെ കൈവശം120ഗ്രാം സ്വർണാഭരണം ഉണ്ടായിരുന്നു. ഇതിന് ആനുപാതികമായി 36ശതമാനം ഡ്യൂട്ടി അടയ്ക്കണമെന്നാണ് എയർകസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. കൈവശമുള്ളത് താൻ ഉപയോഗിക്കുന്ന സ്വർണമാണെന്നും നാട്ടിൽ നിന്നും പോയപ്പോഴും ഈ സ്വർണം അണിഞ്ഞിരുന്നുവെന്നും, ഡ്യൂട്ടി അടയ്ക്കില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. 

എന്നാൽ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയ സമയം സ്വർണം അണിഞ്ഞിരുന്ന കാര്യം കസ്റ്റംസിനെ ബോദ്ധ്യപ്പെടുത്തിയതിന് രേഖകൾ ഇല്ലാത്തതിനാൽ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീണ്ടും ആവശ്യപ്പെട്ടു. 6 മാസത്തിൽ കൂടുതൽ വിദേശത്ത് നില്‍ക്കാത്തതിനാല്‍, സ്വർണത്തിന്  2 ലക്ഷത്തോളം രൂപ നികുതിയാകുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെയാണ് നിയന്ത്രണം വിട്ട കൊല്ലം സ്വദേശി ആഭരണങ്ങൾ വലിച്ചൂരി കസ്റ്റംസിന്റെ മുന്നിലേക്ക് എറിഞ്ഞത്. ശേഷം ലഗേജ് പോലുമെടുക്കാന്‍ നിൽക്കാതെ, ദേഷ്യത്തില്‍ ടെർമിനലിന് പുറത്തേക്കിറങ്ങി പോയി. 

ഇക്കാര്യം എയർകസ്റ്റംസ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവർ അല്പസമയം കഴിഞ്ഞ്, തിരികെ മടങ്ങിയെത്തി. അപ്പോഴും നികുതി അടയ്ക്കാതെ സ്വർണം കൊണ്ടുപോകാനാകില്ലെന്ന നിലപാടിലായിരുന്നു കസ്റ്റംസ്. പിടിച്ചെടുത്ത സ്വർണാഭരണം, നിയമപ്രകാരം വീണ്ടും വിദേശത്തേക്ക് മടങ്ങിപോകുമ്പോൾ വിമാനത്താവളത്തിൽ വച്ച് മടക്കി നൽകുന്നതിൽ തടസമില്ലെന്നും കസ്റ്റംസ് അറിയിച്ചു. മധ്യവയസ്കയ്ക്ക് ഒടുവില്‍ ഇത് അംഗീകരിക്കേണ്ടി വരുകയായിരുന്നു. 

ENGLISH SUMMARY:

Middle aged woman throws gold jewelry at customs officials