ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി നാലുവയസ്സുകാരിയായ മകള്‍ വരച്ച ചിത്രം. ഉത്തര്‍പ്രദേശിലെ ഝാൻസിയിൽ മരിച്ച സൊനാലി ബുധോലിയയുടെ മകള്‍ ദർശിത വരച്ച ചിത്രമാണ് അവളുടെ അച്ഛനെ പ്രതിക്കൂട്ടിലാക്കുന്നത്. ഝാൻസിയിലെ പഞ്ചവടി ശിവ് പരിവാർ കോളനിയിലാണ് സംഭവം. 

27കാരിയായ മകളെ ഭർത്താവ് സന്ദീപ് ബുധോലിയ ഏറെക്കാലമായി പീഡിപ്പിക്കുകയാണെന്നും, ഗാർഹിക പീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്നും ആരോപിച്ച് സൊനാലിയുടെ പിതാവ് രംഗത്തെത്തി. എന്നാല്‍ യുവതി  ആത്മഹത്യ ചെയ്തതാണെന്നാണ് ഭർതൃവീട്ടുകാരുടെ നിലപാട്. 

അച്ഛന്‍ അമ്മയെ കൊന്നശേഷം അത് ആത്മഹത്യയാക്കി മാറ്റുകയായിരുന്നു എന്ന സൂചനയാണ് ദർശിതയുടെ ചിത്രം നല്‍കുന്നത്. അമ്മയുടെ തലയ്ക്ക് കല്ല് കൊണ്ടു അടിക്കുന്നതടക്കം ചിത്രത്തിലുണ്ട്. 

‘അച്ഛൻ അമ്മയെ കൊന്നുകളഞ്ഞതാണ്. നിനക്ക് വേണമെങ്കിൽ പോയി മരിക്കെടീ’ എന്ന് എന്നോട് അച്ഛന്‍ പറഞ്ഞു. അമ്മയെ കെട്ടിത്തൂക്കിയശേഷം തലയിൽ കല്ലുകൊണ്ട് ഇടിച്ചു. മൃതദേഹം താഴെയിറക്കി ചാക്കിലാക്കി.’ ചിത്രം കാണിച്ചുകൊണ്ട് മകള്‍ ദർശിത പറയുന്നു.

2019ലാണ് സന്ദീപ് സൊനാലിയെ വിവാഹം കഴിച്ചത്. വിവാഹ സമ്മാനമായി കാർ ആവശ്യപ്പെട്ട് മകളെ മര്‍ദിച്ചുവെന്ന് പിതാവ് ആരോപിക്കുന്നു.  20 ലക്ഷം രൂപ വിവാഹ സമയത്ത് നൽകിയിരുന്നുവെന്നും, പിന്നെയും പണം ആവശ്യപ്പെട്ട് മകളെ അടിച്ചവശയാക്കിയെന്നും അച്ഛന്‍ പൊലീസിനോട് പറഞ്ഞു. അവള്‍ പ്രസവിച്ചത് പെണ്‍കുട്ടിയെ ആണെന്ന് അറിഞ്ഞതോടെ, സൊനാലിയെ ആശുപത്രിയിൽ തനിച്ചാക്കി സന്ദീപും കുടുംബവും മടങ്ങിയെന്നും പിതാവ് വ്യക്തമാക്കുന്നു

സ്ത്രീധന പീഡനത്തിന്‍റെ പേരില്‍ മുൻപ് പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ ശരിക്കുള്ള മരണകാരണം വ്യക്തമാകൂ.

ENGLISH SUMMARY:

"Papa Killed Mummy, Hanged Body": Girl's Drawing Raises Doubt Over "Suicide" Claim