പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പള്ളിക്കലാണ് സംഭവം.  പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അദ്ധ്യാപകൻ നവാസിനെയാണ് (49) പള്ളിക്കൽ പൊലീസ് പിടികൂടിയത്. 

ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പള്ളിക്കൽ എസ്.എച്ച്.ഒ രാജീവ് കുമാർ, എസ്.ഐ രാജീ കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് നവാസിനെ അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

Attempt to molest a minor girl; Madrasa teacher arrested