കോട്ടയം വൈക്കം ബീച്ചിൽ സുഹൃത്തുക്കളെ കാണാനെത്തിയ പതിനാറുകാരനെ വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്ത നാല് യുവാക്കളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം സ്വദേശികളായ ശിവകൃഷ്ണൻ, ആദിത്യൻ, മനു മോഹൻ, അരവിന്ദ് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 24-ന് രാത്രിയാണിത് നടന്നത്. ബൈക്കിലെത്തിയ രണ്ട് പ്രതികൾ പതിനാറുകാരനെ മറ്റൊരു സ്ഥലത്തെത്തിക്കുകയും അവിടെ കാത്തുനിന്ന മറ്റ് പ്രതികളും ചേർന്ന് മർദിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെ ചൊല്ലിയുള്ള വിഷയത്തിലാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.