ഇടുക്കി മൂന്നാറിൽ പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ശുചിമുറിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച പത്തൊൻപതുകാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് പെരിയവര കവലയിൽ പഞ്ചായത്ത് ശുചിമുറിയിലാണ് സൂര്യനെല്ലി ഗുണ്ടുമല സ്വദേശിനി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച പെണ്‍കുട്ടി അടുത്തുള്ള ശുചിമുറിയിലേക്ക് മാറി.
ഇതിനിടയില്‍ ഇവിടെ എത്തിയ വഴിയോര കച്ചവടക്കാരിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ശുചിമുറിയിൽ കുഞ്ഞിനെ കണ്ടെത്തിയത്. മറ്റൊരു ശുചിമുറിയില്‍ രക്തസ്രാവമുണ്ടായിരുന്ന യുവതിയെയും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ നിഷേധിച്ചെങ്കിലും ശരീരത്തിലെ രക്തക്കറ നാട്ടുകാരില്‍ സംശയം ഉണ്ടാക്കി.
ഇതേതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവികുളം സ്വദേശിയായ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം തുടങ്ങി. നവജാത ശിശു നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.