pocso-calicut

പോക്സോ കേസില്‍ ക്ഷേത്രപൂജാരിക്ക് പതിനാറ് വര്‍ഷം കഠിന തടവ്. കോഴിക്കോട് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി സോമനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.  

2023 ജൂൺ 20നായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. കുറ്റ്യാടിക്ക് സമീപമുള്ള അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി ഏലസ് കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. ഏലസ് കെട്ടിയാൽ രോഗശാന്തിയും ഉന്നതവിദ്യാഭ്യാസവും ലഭിക്കുമെന്നും അതിന്റെ ഫലം ലഭിക്കണമെങ്കിൽ ശാരീരികബന്ധം അനിവാര്യമാണെന്നും പറഞ്ഞായിരുന്നു പീഡനം. 

പിന്നീട് കുടുംബം പൊലീസില്‍ പരാതി നല്‍കി. കുറ്റ്യാടി പൊലീസാണ് അന്വേഷണം നടത്തിയത്. കേസില്‍ 24 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ സോമനെ ജയിലിലേയ്ക്ക മാറ്റി. 

​

ENGLISH SUMMARY:

Temple priest in Kozhikode has been sentenced to sixteen years of rigorous imprisonment in a POCSO case. The Nadapuram Fast Track Court delivered the verdict along with a fine of one lakh fifty thousand rupees for the crime committed in June 2023.