jageswar-kabitha

മൂന്നാറിൽ ഇതര സംസ്ഥാന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശിനി കബിതാ ബോറയാണ് കൊല്ലപ്പെട്ടത്. കബിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജാഗേശ്വർ കുമാർദാസിനെ അറസ്റ്റ് ചെയ്തു 

കൊല്ലപ്പെട്ട കബിതാ ബോറയും ഭർത്താവ് ജാഗേശ്വർ കുമാർദാസും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം മൂന്നാർ പെരിയവാര എസ്റ്റേറ്റിലായിരുന്നു താമസം. പെരിയവാര ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു കബിത. എന്നാൽ കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ ഇരുവർക്കുമിടയിൽ കുടുംബപ്രശ്നങ്ങൾ രൂക്ഷമായി. ഭാര്യയെക്കുറിച്ചുള്ള ഭർത്താവിന്റെ സംശയമായിരുന്നു പ്രധാന തർക്കവിഷയം.

പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് ഇരുവരും പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. രണ്ട് ദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കബിതയെ ഭർത്താവ് കൊലപ്പെടുത്തിയത് 

കബിത വിഷം കഴിച്ചെന്നായിരുന്നു ഭർത്താവ് ആദ്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ മരണത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിൽ ജാഗേശ്വർ കുമാർദാസ് കുറ്റം സമ്മതിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കബിതയുടെ  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ENGLISH SUMMARY:

Police have arrested a Jharkhand native, Jageshwar Kumardas, for allegedly strangling his wife, Assam native Kabita Bora, to death at a private lodge in Old Munnar. Married two years ago, the couple lived at the Periyavara estate, where escalating marital discord driven by the husband's suspicions led them to rent the lodge room under the pretext of resolving their disputes. Although Jageshwar initially took her to the hospital claiming she had consumed poison, suspicious police officers conducted a thorough investigation and interrogation during which he confessed to the murder. Authorities confirmed that Kabita's body will be handed over to her relatives following the post-mortem examination.