chalai-gold-heist-case-police-recover-buried-gold-from-vellayani

ചാല സ്വർണ്ണക്കവർച്ച കേസിൽ നിർണ്ണായക വഴിതിരിവ്. കേസിൽ കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ നിന്നും 146 പവന്‍ തിരുവനന്തപുരം വെള്ളായണിയിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ സ്വർണം കണ്ടെടുത്തത്. 

രണ്ട് കിലോയോളം സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നായിരുന്നു മൊഴി. ഇതിൽ നേരത്തെ പ്രതികളില്‍ നിന്നും 202  സ്വർണം പൊലീസ് പിടികൂടിയിരുന്നു.  തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളിലൊരാളായ അനൂപ്, വെള്ളായണിയിലെ ക്ഷേത്രത്തിന് സമീപമുള്ള പറമ്പിൽ സ്വർണം ഒളിപ്പിച്ചു വെച്ച വിവരം സമ്മതിച്ചത്. 

കവർച്ചാ സംഘത്തിൽപ്പെട്ട അനിലും അനൂപും ചേർന്നാണ് സ്വർണം തട്ടിയെടുത്തതെന്നും, ഇതിൽ അനൂപാണ് വെള്ളായണിയിൽ സ്വർണം കുഴിച്ചിട്ടത്. എങ്കിലും, നഷ്ടപ്പെട്ടതിൽ വലിയൊരു ഭാഗം സ്വർണം ഇപ്പോൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ENGLISH SUMMARY:

Investigators probing the high-profile Chalai gold heist case have recovered a major portion of the stolen gold buried in a vacant plot near Vellayani in Thiruvananthapuram. Acting on crucial information extracted during the interrogation of the accused, police located the gold hidden inside plastic covers.