നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി കുമാരപുരത്തുനിന്നാണ് ഡോക്ടര്‍ വിനുവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചികിത്സ തേടിയെത്തിയ സമയത്താണ് സീനിയർ ഡോക്ടർ അതിക്രമം നടത്തിയതെന്നാണ് ഡോക്ടർ പൊലീസിന് നൽകിയ മൊഴി.
ഇന്നലെ ഉച്ചയോടെയാണ് വനിതാ ഡോക്ടർക്കെതിരെ അതിക്രമമുണ്ടായത്. ഡോക്ടറുടെ ക്യാബിന്‍റെ ഉള്ളിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. പിന്നാലെ വനിതാ ഡോക്ടർ നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സഹപ്രവർത്തകരെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. കേസെടുത്തതിന് പിന്നാലെ ഡോ. വിനു ഒളിവില്‍ പോകുകയും ചെയ്തിരുന്നു.