.
ടൈഗർ ഷ്റോഫിനെ വെടിവച്ച കേസുമായി ബന്ധപ്പെട്ട ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തി ഫോട്ടോഗ്രാഫറാണെന്ന് പൊലീസ്. തൃശൂരിൽ അറസ്റ്റിലായ ഇയാൾ ബിഷ്ണോയി സംഘത്തിലെ അംഗങ്ങൾക്കായി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ. Also Read: യുഎസില്‍ വിമാനങ്ങൾ വീണ്ടും പറന്നുതുടങ്ങി; ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പിൻവലിച്ചു; പ്രതിസന്ധിക്ക് കാരണമായതെന്ത്?
ബോളിവുഡ് താരങ്ങൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ സംഘാംഗങ്ങൾക്ക് കൈമാറിയതായും സൂചനയുണ്ട്. ഇതിന് പ്രതിഫലമായി പലതവണ ഡോളർ കൈപ്പറ്റിയെന്നും പൊലീസിന് വ്യക്തമായി.
ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി തൃശൂർ പൊലീസ് ഗുരുമൂർത്തിയുമായി തമിഴ്നാട്ടിലെ ഉദുമൽപേട്ടിലുള്ള ഭാര്യവീട്ടിലെത്തി.