kodumon-police

TOPICS COVERED

  • കൊടുമണ്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെത്തി. പ്രതിഷേധം കനത്തതോടെ പന്തളം സിഐയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

പൊലീസുകാര്‍ മദ്യപിച്ചെന്ന് ആരോപിച്ച് പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനില്‍ രാത്രി ഡിവൈഎഫ്ഐ പ്രതിഷേധം. നാല് പൊലീസുകാരെ വൈദ്യപരിശോധന നടത്തി. രണ്ടുപേരില്‍ മദ്യത്തിന്‍റെ ഗന്ധം കണ്ടെത്തി.

രാത്രി 12 മുതല്‍ പുലര്‍ച്ചെവരെ നാടകീയസംഭവങ്ങളാണ് കോടുമണ്‍ പൊലീസ് സ്റ്റേഷനിലും ആശുപത്രി പരിസരത്തുമുണ്ടായത്. ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ മദ്യപിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. കൊടുമണ്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മദ്യം വാങ്ങിച്ച് സ്റ്റേഷനിലേക്ക് വരുന്നതു കണ്ടെന്നായിരുന്നു ആരോപണം. സ്റ്റേഷന്‍റെ മുഖ്യചുമതലയുള്ള പൊലീസുകാരടക്കം മദ്യപിച്ചെന്നാണ് ആരോപണം. 

പട്രോളിങ് വാഹനവുമായി പുറത്തുപോയ രണ്ടുപേരും, റസ്റ്റ്റൂമില്‍ വിശ്രമിക്കുകയായിരുന്ന രണ്ടുപേരും മദ്യപിച്ചെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ പന്തളം സിഐയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മദ്യംവാങ്ങി വരുന്നത് കണ്ടെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചപ്പോള്‍ ഭക്ഷണം വാങ്ങാന്‍ പോയതാവുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ മറുപടി പറയുന്ന വിഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

ഇതിനിടെ എസ്പിയുടെ നിര്‍ദേശപ്രകാരം സ്റ്റേഷനിലുണ്ടായിരുന്ന രണ്ടുപേരെയും വൈദ്യപരിശോധനയക്ക് വിധേയമാക്കി. രണ്ടുപേര്‍ക്ക് മദ്യത്തിന്റെ ഗന്ധമുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം തന്നെ വൈദ്യപരിശോധനയ്ക്കായി വിളിപ്പിച്ച മറ്റ് രണ്ട് പൊലീസുകാര്‍ രണ്ടര മണിക്കൂര്‍ വൈകിയാണെത്തിയതെന്നും ആക്ഷേപമുണ്ട്.മൂന്നാഴ്ച മുൻപ് ആക്രമണ കേസിൽ അറസ്റ്റിൽ ആയ ആയ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. വിരോധം തീര്‍ക്കാനെത്തിയതാണ് എന്നാണ് പൊലീസുകാരുടെ വാദം.ഡ്യൂട്ടിസമയത്ത് മദ്യപിച്ചെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

DYFI claims to have seen a police officer buying alcohol; police respond, claiming it was food, dramatic events unfold in Kodumon.:

The DYFI staged a protest at the Kodumon police station in Pathanamthitta at night, alleging that police officers had consumed alcohol. Four officers underwent medical examinations, and the smell of alcohol was detected on two of them. From midnight until the early hours of the morning, dramatic scenes played out at the Kodumon police station and the hospital premises