thattukada-fight

TOPICS COVERED

കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയില്‍ പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്‍റെ പേരില്‍ തട്ടുകട അടിച്ചുതകര്‍ത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അതിക്രമം. പെരുമ്പുഴയിലെ ‘ടീ മെറ്റ്’ എന്ന കടയില്‍ ചായ കുടിക്കാനെത്തിയ രണ്ടുപേരാണ് അക്രമം കാട്ടിയത്. കൊട്ടിയം പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി.

 

ഇന്നലെ വൈകിട്ട് തട്ടുകടയിലെത്തിയ കൊള്ളി നിയാസ്, സുഹൃത്ത് ജാക്സണ്‍ എന്നിവര്‍ ചായയും പരിപ്പുവടയും കഴിച്ചു. തുടര്‍ന്ന് പരിപ്പുവടയ്ക്ക് ഉപ്പുകുറവാണ് എന്ന് പറഞ്ഞ് ജീവനക്കാരോട് തട്ടിക്കയറി. പിന്നാലെ കടയില്‍ ജോലി ചെയ്തിരുന്ന മോഹനനെ മര്‍ദിച്ചു. അവിടെയുണ്ടായിരുന്ന എണ്ണ മോഹനന്‍റെ മേല്‍ ഒഴിച്ചു. തടയാന്‍ ചെന്ന നാട്ടുകാരടക്കമുള്ളവരെ അക്രമികള്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി.

 

മോഹനനെ മര്‍ദിക്കുന്നത് കണ്ട് ഓടിയെത്തിയ കടയുടമ നാസിമിനെ നിയാസ് വടിവാള്‍ കൊണ്ട് കുത്തി. തുടര്‍ന്ന് കടയിലുണ്ടായിരുന്ന സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. മോഹനനെയും നാസിമിനെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. മോഹനന് വാരിയെല്ലിന് സാരമായ പരുക്കുണ്ട്. കടയുടമയും ജീവനക്കാരും കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. 

 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് നിയാസും ജാക്സണും എന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on a shocking incident in Kundara where a roadside tea stall was vandalized over less salt in parippuvada. The attack left the owner stabbed and an employee injured, prompting the Kottiyam police to launch a manhunt for the accused.