ലഹരിക്ക് പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിന് അമ്മക്ക് മകന്‍റെ മര്‍ദനവും കുത്തും . തിരുവനന്തപുരം പോത്തന്‍കോടാണ് അമ്മയോട് മകന്‍റെ ക്രൂരത. 47 കാരിയായ വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യക്കാണ് കുത്തേറ്റത്. ഇവര്‍ക്ക് സാരമായ പരിക്കേറ്റു. അമ്മയോട് നിരന്തരം പണം ചോദിച്ചിട്ടും നല്‍കാത്തിന് തുര്‍ന്നായിരുന്നു 28 കാരനായ മകന്‍ സജീവിന്‍റെ ആക്രണം. വൈകിട്ട് ആറുമണിയോടെയാണ് സംഭവം . അമ്മയെ നിരവധി തവണ മര്‍ദിച്ച ശേഷമാണ് കത്തി കൊണ്ട് മുതുകില്‍ കുത്തിയത്.
സ്ഥിരം പ്രശ്നക്കാരനായ സജീവ് നിരവധിക്കേസുകളില്‍ പ്രതിയാണ്. പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ വീട്ടിലെ സാധനങ്ങൾ മുഴുവൻ സജീവ് അടിച്ചു തകർത്തു . നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് അമ്മയെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അമ്മയുടെ പരാതിയിൽ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു