malabar-express-women-safety-vijesh
  • മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. ചോദ്യം ചെയ്ത യുവതിയെ പ്രതി വിജേഷ് അടിച്ചു വീഴ്ത്തി

തിരുവനന്തപുരത്ത് മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. ആറ്റിങ്ങല്‍ സ്വദേശി വിജേഷാണ് ആക്രമിച്ചത്. സ്റ്റേഷനിലിറങ്ങിയതിന് പിന്നാലെ അക്രമം ചോദ്യം ചെയ്ത  യുവതിയെ വിജേഷ് അടിച്ച് വീഴ്ത്തുകയായിരുന്നു.  ബോധരഹിതയായ യുവതി ചികില്‍സയിലാണ്. ലൈംഗികാതിക്രമം ചോദ്യം ചെയ്തതിനാണ് അടിച്ചത്. പ്രതിയെ റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ചിറയിന്‍കീഴില്‍ നിന്നാണ് യുവതി കയറിയത്. കയറിയതിന് പിന്നാലെ വിജേഷ് ഇവരെ ഉപദ്രവിക്കുകയും കടന്ന് പിടിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാര്‍ ഇയാളെ പിടിച്ചു മാറ്റി. പേട്ട റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ യുവതിയെ വിജേഷ് പിന്തുടര്‍ന്നെത്തി അശ്ലീലം പറയുകയും ആക്രമിക്കുകയുമായിരുന്നു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ യുവതിയുടെ മുഖത്ത് കൈ കൊണ്ട് ഇടിച്ചു വീഴ്ത്തി. ഓടിക്കൂടിയ നാട്ടുകാര്‍ വിജേഷിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ENGLISH SUMMARY:

A woman passenger was allegedly sexually harassed aboard the Malabar Express in Thiruvananthapuram. When she confronted the accused, identified as Vijesh, he allegedly assaulted her and knocked her unconscious. The woman is currently undergoing treatment. Railway Police have arrested the accused in connection with the incident.