kulathupuzha-hotel-owner-found-dead

കൊല്ലം കുളത്തൂപ്പുഴയിൽ ഹോട്ടൽ ഉടമയെ ദുരൂഹ സാഹചര്യത്തിൽ വാഴത്തോട്ടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. കുളത്തൂപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന സന്തോഷ് ഹോട്ടലിന്റെ ഉടമ രാമചന്ദ്രന്റെ (60) മൃതദേഹമാണ് ഇന്ന് രാവിലെ എട്ടരയോടെ ഹോട്ടലിന് പിൻവശത്തെ വാഴത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

രാവിലെ പതിവുപോലെ ഹോട്ടൽ തുറന്നതിനു ശേഷമാണ് രാമചന്ദ്രൻ കെട്ടിടത്തിന്റെ പിൻവശത്തേക്ക് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വാഴത്തോട്ടത്തിൽ പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാമചന്ദ്രൻ ആത്മഹത്യ ചെയ്തതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.  

സംഭവസ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് വിദഗ്ധരും പ്രദേശത്ത് വിശദമായ പരിശോധന നടത്തി. ദുരൂഹത ഒഴിവാക്കുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും പൊലീസ് കേന്ദ്രീകരിക്കുന്നുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ENGLISH SUMMARY:

The body of a 60-year-old hotel owner was found severely burnt under mysterious circumstances in a plantain farm in Kulathupuzha, Kollam. The deceased, identified as Ramachandran, ran the Santosh Hotel located in Kulathupuzha town.