ബെംഗളൂരുവിലെ രാജാജി നഗറില്‍ ഏഴുപേരെ കൊന്ന ടാക്സി ഡ്രൈവറെ കുരുക്കിയത് ബന്ധുക്കള്‍ക്ക് അയച്ച വാട്സാപ് സന്ദേശങ്ങള്‍. കുടുംബസമേതം ഓള് ഇന്ത്യ ട്രിപ്പിലാണെന്ന് കൊല്ലപ്പെട്ടവരുടെ ഫോണില്‍ നിന്ന് അയച്ച മെസേജുകളാണ് അന്വേഷണം ഇയാളിലേക്ക് എത്തിച്ചത്. അതേസമയം കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. AlsoRead: യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റയില്‍ സ്റ്റോറിയിട്ടു; പിന്നാലെ ഡിലീറ്റാക്കി; അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് സുരേഖ റാണി
പ്രതിയുടെ തലയിലുദിച്ച വ്യാജ ട്രിപ്പ് ഒടുവില്‍ അയാളെ തന്നെ ട്രാപ്പിലാക്കി. ഏഴുപേരെയും കൊന്ന ശേഷം പ്രതി ഇന്ദുേശഖര് കൊല്ലപ്പെട്ടവരുടെ പരിചയക്കാര്‍ക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചു. ഞങ്ങളെല്ലാവരും ഒരുമാസത്തേക്ക് ഓള് ഇന്ത്യ ട്രിപ്പിലാണെന്നും ഫോണില്‍ ലഭ്യമാകില്ലെന്നും അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ ഭാര്യാസഹോദരന്റെ ഭാര്യയുടെ വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് നല്കിയ പരാതിയാണ് കേസില്‍ ട്വിസ്റ്റായത്. ഫാമിലി ട്രിപ്പിലാണെന്ന് സന്ദേശം ലഭിച്ചെങ്കിലും പ്രതി ഇന്ദുശേഖര്‍ മാത്രം ട്രിപ്പ് പോകാതിരുന്നത് സംശയമുണ്ടാക്കി.
പൊലീസ് ഇയാളെ വിളിച്ച് ചോദ്യം ചെയ്തു. അതോടെ ഏഴുപേരുടെ കൊലപാതക വിവരം പുറംലോകം അറിഞ്ഞു. ദാമ്പത്യ ജീവിതത്തില്‍ ഭാര്യയുടെ കുടുംബം ഇടപ്പെട്ടത് ഒടുവില്‍ ഏഴുപേരുടെ കൂട്ടക്കൊലയിലെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചു.
പ്രതിയുടെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും മൃതദേഹം സേലത്ത് നിന്ന് കണ്ടെത്തി. ഏഴുവയസ്സുള്ള അനന്തരവന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. നാലുപേരുടെ മൃതദേഹത്തിനായുള്ള അന്വേഷണം ഊര്‍ജിതമാണ്.