johnson-arrest

TOPICS COVERED

കൊച്ചിയില്‍ യുവനടിയും സംഘവും ഡോക്ടറെ മര്‍ദിച്ച കേസില്‍ വഴിത്തിരിവ്. മര്‍ദനമേറ്റ ഡോക്ടര്‍ക്കെതിരെ ഇന്‍ഫോ പാര്‍ക് പൊലീസ് ബലാല്‍സംഗക്കേസെടുത്തു. ജോണ്‍സന്‍ കെ.വര്‍ഗീസിനെതിരെ അന്‍പതുകാരിയാണ് പരാതി നല്‍കിയത്. ഇയാളെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് പുറത്താക്കി. ഡോക്ടറുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്.  

ഒക്ടോബര്‍ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. ഡോക്ടറും യുവനടിയുടെ ബന്ധുവായ പരാതിക്കാരിയും സൗഹൃദത്തിലായിരുന്നു. സംഭവദിവസം ഇരുവരും പുറത്തുപോയി മദ്യപിച്ചു. പിന്നീട് അബോധാവസ്ഥയിലായ സ്ത്രീയെ ഹോട്ടലില്‍ വച്ച് ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി. ബോധം വന്നപ്പോള്‍ ഇതേപ്പറ്റി ഡോക്ടറോട് ചോദിച്ചെങ്കിലും മൗനമായിരുന്നു പ്രതികരണമെന്നും പരാതിയിലുണ്ട്. 

സംഭവത്തോടെ പകച്ചു പോയി. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് ഭയമുണ്ടായിരുന്നു. ഡോക്ടര്‍ ബ്ലാക്മെയില്‍ ചെയ്യുമോ എന്നും ഭയന്നു. ഇതാണ് പരാതി നല്‍കാന്‍ വൈകിയതിനു കാരണമായി പറയുന്നത്. മൊബൈലില്‍ ദൃശ്യങ്ങളുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

ENGLISH SUMMARY:

In a major plot twist in the Kochi doctor assault case involving a young actress and her associates, the Infopark police have registered a rape case against Dr. Johnson K. Varghese. The complaint was filed by a 50-year-old woman, a relative of the actress, who alleged that the doctor sexually assaulted her at a hotel after drugging her during an outing on October 10. Following the formal complaint, the private hospital where Dr. Varghese was employed terminated his service, while police confiscated his mobile phone for forensic analysis. The complainant stated that fears of recorded video clips and blackmail delayed her from approaching law enforcement earlier.