തിരുവനന്തപുരം പാറശാലയിൽ മാല പൊട്ടിച്ച കളളനെ ബൈക്കടക്കം ചവിട്ടി തോട്ടില്‍ തളളിയിട്ട് വീട്ടമ്മ. നാട്ടുകാർ ചേർന്ന് പിടികൂടിയ മോഷ്ടാവിനെ പൊലീസിന് കൈമാറി. 61 കാരിയുടെ മനക്കരുത്തിനു മുമ്പിലാണ് കളളന്‍ കുടുങ്ങിയത്. 

 

പ്രസന്നകുമാരി ആള് ചില്ലറക്കാരിയല്ല, കളളനെ പിടിച്ച പൊലീസാണ്. അതിശയിപ്പിക്കുന്ന രീതിയില്‍ കളളനെ കുടുക്കിയ സംഭവം നടക്കുന്നത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ്. കടയില്‍ നിന്ന് മടങ്ങുംവഴിയാണ് ബൈക്കില്‍ തക്കംപാര്‍ത്തിരുന്ന മോഷ്ടാവിന്‍റെ മുമ്പില്‍ പ്രസന്ന കുമാരി ചെന്ന് പെട്ടത്. മൂന്ന് പവന്‍റെ മാല കളളന്‍ വിജയദാസ്   പൊട്ടിച്ചെടുത്തു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പ്രസന്നകുമാരി ബൈക്കില്‍ പിടുത്തമിട്ടു. പിടിവലിക്കിടയില്‍ ആദ്യം ബൈക്കും പിന്നെ മദ്യലഹരിയിലായിരുന്ന  കളളനേയും സമീപത്തെ തോട്ടിലേയ്ക്ക് തളളിയിട്ടു. 

 

തോട്ടില്‍ നിന്ന് കയറാന്‍ പറ്റാതെ നിന്ന കളളനെ ഒാടിക്കൂടിയ നാട്ടുകാരെല്ലാം ചേര്‍ന്ന് പിടികൂടി, പാറശാല പൊലീസിനു കൈമാറി. അങ്ങനെ 61 കാരിയുടെ ധീരതയില്‍ കളളനും കുടുങ്ങി. മൂന്നു പവന്‍റെ  മാലയും തിരിച്ചു കിട്ടി. 

ENGLISH SUMMARY:

Malayala Manorama Online News reports the inspiring story of a 61-year-old housewife from Parassala who bravely thwarted a chain snatcher by kicking him and his bike into a ditch. Her courageous act helped locals and the police apprehend the intoxicated thief and recover the stolen gold.