കൊച്ചുമക്കൾ തമ്മിലുള്ള വഴക്കിനിടെ 16കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു. പാലക്കാട് കാവശ്ശേരി വാഴക്കച്ചിറ സുലൈമാൻ ആണ് മരിച്ചത്. മകളുടെ മകനായ പതിനാറുകാരൻ സഹോദരിയായ പത്ത് വയസുകാരിയെ കത്തി കൊണ്ട് ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നതാണ് സുലൈമാൻ. പ്രതിയായ 16കാരൻ ജുവനൈൽ ഹോമിലാണ്.
ഈ മാസം 19 ന് കാവശ്ശേരിയിലെ വീട്ടിൽ വച്ചാണ് സംഭവം. ഇരുവരും തമ്മിൽ വഴക്കിടുന്നതുകണ്ട സുലൈമാൻ പിടിച്ചുമാറ്റാനായി ചെന്നു. ഇതിനിടെ സുലൈമാന്റെ നെഞ്ചിനും കഴുത്തിനും വയറിനും കുത്തേറ്റു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. പരുക്കേറ്റ സഹോദരി അപകടനില തരണം ചെയ്തു. സംഭവശേഷം ഒളിവിൽ പോയ പതിനാറുകാരനെ പിന്നീട് പൊലീസ് പിടികൂടി ജുവനൈൽ ഹോമിലാക്കി.