AI ഉപയോഗിച്ച് നിർമ്മിച്ച പ്രതീകാത്മക ചിത്രം

AI ഉപയോഗിച്ച് നിർമ്മിച്ച പ്രതീകാത്മക ചിത്രം

TOPICS COVERED

  • ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികളായ 16 പേർ ചേർന്ന് മർദിച്ചത് പെൺകുട്ടി നൽകിയ ക്വട്ടേഷനാണെന്ന് വിദ്യാർഥിയുടെ അമ്മ ആരോപിച്ചു.

ആലപ്പുഴ ഹരിപ്പാട് സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടത്തോടെ മർദിച്ചതിന് പിന്നിൽ പ്രണയം നിരസിച്ചതിനെ തുടർന്നുള്ള ക്വട്ടേഷൻ എന്ന് ആരോപണം. മർദനമേറ്റ കുട്ടിയുടെ അമ്മയാണ് ഈ ആരോപണം ഉന്നയിച്ചത്. പ്ലസ് വണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ കൊട്ടേഷൻ ഏറ്റെടുത്ത മറ്റൊരു 19 കാരന്‍റെ നിർദേശ പ്രകാരമാണ് പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിലെ മറ്റു 16 വിദ്യാർഥികൾ ചേർന്ന് മർദിച്ചത് എന്നാണ് ആരോപണം. എന്നാൽ കൊട്ടേഷൻ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് ഹരിപ്പാട് പോലീസ് പറഞ്ഞു.

Also Read: സ്കൂള്‍ വിട്ടെത്തി കിടപ്പുമുറിയിലേക്ക് പോയി; കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

കഴിഞ്ഞ 15ന് ഹരിപ്പാട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്ക്കൂളിലാണ് പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്ലാസ് മുറിയിൽ മർദനം ഏറ്റത്. കൂട്ടം ചേർന്ന് തന്നെ എന്തിനാണ് ആക്രമിച്ചതെന്ന് പരുക്കേറ്റ 17കാരനും അറിയില്ലായിരുന്നു. പ്ലസ് വണ്‍ വിദ്യാർഥിയായ പെൺകുട്ടി മർദനമേറ്റ വിദ്യാർഥിയെ ഇഷ്ടം അറിയിക്കുകയും അത് നിരാകരിച്ചതിലെ വിരോധം തീർക്കാൻ ചെങ്ങന്നൂർ ഐ.റ്റി.സിയിൽ പഠിക്കുന്ന ആൺ സുഹൃത്തിൻ്റെ സഹായം തേടി എന്നുമാണ് ആരോപണം.

Also Read: പെൺസുഹൃത്തിനെ കാണാനെത്തി; തര്‍ക്കം; കടവന്ത്ര പാർക്കിലെ ഊഞ്ഞാലിൽ യുവാവ് മരിച്ച നിലയില്‍

മർദനവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. മർദിച്ച 16 വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതരും അറിയിച്ചു.

ENGLISH SUMMARY:

A Plus One student at Haripad Government Boys Higher Secondary School was brutally assaulted in his classroom by 16 classmates in an alleged "quotation" attack linked to a romantic rejection. The victim's mother alleged that a female classmate masterminded the assault through a 19-year-old friend at a Chengannur ITI after the victim rejected her romantic proposal. School authorities have suspended all 16 students involved in the physical assault following the incident. While the Haripad Police have prepared social background reports for the accused minors, they stated that they are currently unaware of the specific quotation allegations.