maniyur-case

TOPICS COVERED

മുന്‍കൂര്‍ ജാമ്യംറദ്ദാക്കിയതിനു പിറകെ നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു. മണിയൂര്‍ പീഡനക്കേസിലെ പ്രതിയായ വ്യവസായ പ്രമുഖന്‍ വടകര റോഡ് ചെങ്ങരോത്ത് അബ്ദുള്‍ റഫീഖാണു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നു രക്ഷപെട്ടത്. 13കാരിയെ അമ്മയുടെ സഹായത്തോടെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാളുടെ മുന്‍കൂര്‍ ജാമ്യം ഇന്നലെ കൊയിലാണ്ടി കോടതി റദ്ദാക്കിയിരുന്നു. 

കോടതിയില്‍ ഹാജരായിരുന്ന റഫീഖ് വിധി വരുന്നതിനു തൊട്ടുമുന്‍പ് നെഞ്ചുവേദനയുണ്ടന്നറിയിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുപോയി. പിറകെ പൊലീസ് എത്തിയപ്പോഴേക്കും റഫീഖ് രക്ഷപെട്ടിരുന്നു. ജനുവരി 13നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത്. മുന്‍കൂര്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്നു നാട്ടുകാര്‍‌ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കം നടത്തി പ്രക്ഷോഭം നടത്തുന്നതിനിടെയാണ് ജാമ്യം റദ്ദാക്കിയതും രക്ഷപെട്ടതും. 

ENGLISH SUMMARY:

A prominent industrialist and key accused in the Maniyur minor assault case, Vadakara Road Chengaroth Abdul Rafeeq, escaped from a private hospital in Kozhikode after his anticipatory bail was cancelled. Rafeeq, who is accused of assaulting a 13-year-old girl with her mother's assistance, feigned chest pain and got admitted to the hospital just before the Koyilandy court delivered its verdict on Saturday. When police arrived at the medical facility to execute the arrest following the court order, they discovered that the suspect had already fled. The development comes amidst intense local protests demanding his immediate arrest after he initially obtained anticipatory bail.