കോവളത്ത് സ്പായില്‍ ലൈംഗിക ചൂഷണത്തിനായി പതിനാറുകാരിയെ മാതൃസഹോദരി വിറ്റത് കമ്മിഷന്‍ വ്യവസ്ഥയില്‍. ഓരോ തവണ പീഡനത്തിന് വിധേയമാക്കുമ്പോഴും വളര്‍ത്തമ്മ പണം വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. ലൈംഗിക ചൂഷണത്തെ എതിര്‍ത്തപ്പോള്‍ പൊള്ളലേല്‍പ്പിക്കുക വരെ ചെയ്തെന്നും കണ്ടെത്തല്‍. പെണ്‍കുട്ടിയെ ഉപദ്രവിച്ച സ്പായിലെ സന്ദര്‍ശകരെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി. Also Read: ക്യാമറ കണ്ടപ്പോള്‍ കുഞ്ഞിനെ മറന്നു; തിരമാലയില്‍ ഒഴുകി; ദമ്പതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം
ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ് സ്പായിലെ പീഡനത്തേക്കുറിച്ചുള്ള അന്വേഷണത്തില്‍ പുറത്തുവരുന്നത്. ആന്ധ്രാ സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും കുട്ടിക്കാലത്ത് തന്നെ മരിച്ചുപോയി. അമ്മയുടെ സഹോദരിയാണ് വളര്‍ത്തിയത്. പോറ്റി വളര്‍ത്തിയ അവര്‍ തന്നെയാണ് പതിനാറ് വയസ് തികയും മുന്‍പ് കുട്ടിയെ വിറ്റ് കാശാക്കിയതും. ഒരു തവണ ലൈംഗിക ചൂഷണത്തിന് വിധേയയായാല്‍ ആയിരം മുതല്‍ നാലായിരം രൂപ വരെ എന്ന കമ്മീഷന്‍ വ്യവസ്ഥയിലാണ് കോവളത്തെ സ്പായിലെത്തിച്ചത്.
കുട്ടി ലൈംഗിക ചൂഷണത്തിന് സമ്മതിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വളര്‍ത്തമ്മയും അവരുടെ ഭര്‍ത്താവും ഇതേ സ്പായില്‍ ശുചീകരണ ജീവനക്കാരി ജോലി നോക്കി. ലൈംഗിക ചൂഷണത്തെ കുട്ടി എതിര്‍ത്തപ്പോളെല്ലാം ക്രൂരമായി ഉപദ്രവിച്ചു. പൊള്ളലേല്‍പ്പിച്ച പാടുകള്‍ വരെ കുട്ടിയുടെ ശരീരത്തിലുണ്ട്.
കുട്ടിയെ വിറ്റവരും സ്പാ ഉടമകളുമാണ് നിലവില്‍ അറസ്റ്റിലായത്. ഇവരേക്കൂടാതെ കുട്ടിയെ ഉപദ്രവിച്ച സ്പായിലെ സന്ദര്‍ശകരും കുടുങ്ങും. തമിഴും മലയാളവും സംസാരിക്കുന്നവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടിയുടെ മൊഴി. ഇവരെ തിരിച്ചറിയാനായി സി.സി.ടി.വി കാമറ ദൃശ്യങ്ങളോ സന്ദര്‍ശക റജിസ്റ്ററോ ഇല്ല.അതിനാല്‍ സ്പായുടെയും നടത്തിപ്പുകാരുടെയും ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ച് സന്ദര്‍ശകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.