രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയെ  വെർച്വൽ  അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം കൊച്ചിയിൽ പിടിയിൽ. വരാപ്പുഴ സ്വദേശി ആനന്ദ് ബാബുവാണ് പിടിയിലായത്. രാജസ്ഥാനിലെ റിട്ടയർ ചെയ്ത ജഡ്ജിയായ പരാതിക്കാരൻ പുൽവാമ കേസിലെ ഹവാലാ ഇടപാടിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിനായി അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് പ്രതികൾ പരാതിക്കാരനെ തട്ടിപ്പിനിടയാക്കിയത്.

രാജസ്ഥാനിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിൽ എത്തുകയും കൊച്ചി സിറ്റി പോലീസിനോട് സഹായം ആവശ്യപ്പെടുകയും തുടർന്ന് എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഗേഷൻ ടീം രാജസ്ഥാൻ പൊലീസിനോടൊപ്പം ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി വരാപ്പുഴയിൽ നിന്നും  പിടിയിലായത്.  ഈ കേസിലെ കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് രാജസ്ഥാൻ പൊലീസ് വ്യക്തമാക്കുന്നത്

ENGLISH SUMMARY:

A man from Varapuzha in Kochi has been arrested for his involvement in a cyber fraud scheme that swindled 2.5 crore rupees from a retired judge in Rajasthan. The fraudsters defrauded the victim by placing him under a fake 'virtual arrest' after falsely claiming his involvement in a Hawala transaction linked to the Pulwama terror case.