• പെണ്‍കുട്ടിയുടെ ചിത്രമെടുത്തത് ഒന്നിച്ച് സിനിമയ്ക്ക് പോയപ്പോള്‍
  • തട്ടിയ പണം ചെലവിട്ട് സെക്കൻഡ് ഹാൻഡ് കാർ വാങ്ങി

പെൺകുട്ടിയും കുടുംബവും പറയുന്നത്–  പതിനേഴു വയസുകാരിയായ പ്ലസ്ടു വിദ്യാർഥിനിയാണ് പരാതിക്കാരി. ഇൻസ്‌റ്റഗ്രാം വഴിയാണ് അസ്‌ലമിനെ പരിചയപ്പെട്ടത്. സ്ഥിരമായി ചാറ്റ് ചെയ്തിരുന്നു. പിന്നെ സൗഹൃദമായി. ഒന്നിച്ച് സിനിമയ്ക്ക് പോയിരുന്നു. അപ്പോഴാണ് ചിത്രമെടുത്തത്. ആരോടും പറയാതെയാണ് സിനിമയ്ക്ക്‌ പോയത്. ഒരു ദിവസം പണം ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ ചിത്രം ഇൻസ്റ്റഗ്രാമിലിടുമെന്ന് ഭീഷണിയും മുഴക്കി. ഭയന്ന പെണ്‍കുട്ടി വീട്ടുകാർ കരുതിവച്ചിരുന്ന സ്വർണവും പണവും അസ്‍ലമിന് എടുത്തു നൽകി. 2025 ഒക്ടോബർ മാസത്തിൽ അൻപതിനായിരം രൂപ അസ്‍ലം വീണ്ടും വാങ്ങി. 2026 ഏപ്രിലിൽ 20 പവൻ ആഭരണങ്ങളും വാങ്ങി. അസ്‍ലമും സഹോദരൻ സഹലും ഒന്നിച്ചെത്തിയാണ് സ്വർണം വാങ്ങിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ സഹോദരന്‍റെ വീടിനടുത്ത് നിന്നാണ് ഇവർ ഇത് കൈപ്പറ്റിയത്. ഈ പരാതി കിട്ടിയ ശേഷം കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. Also Read: കൊടുങ്ങല്ലൂരിലെ പതിനെട്ടുകാരന്‍ ജീവനൊടുക്കിയ കേസില്‍ ട്വിസ്റ്റ്; പണംതട്ടല്‍ ആരോപണമുയര്‍ത്തി പൊലീസ്


പിന്നീട് പൊലീസ് നടപടി– പെൺകുട്ടിയുടെ മൊഴിയെടുത്തു. തെളിവായി ഫോൺ പരിശോധിച്ചു. ഇതുകൂടാതെ, അസ്‍ലം സുഹൃത്തിന് ഓഡിയോ അയച്ചു കൊടുത്തിരുന്നു. ഈ സുഹൃത്തിന് പെൺകുട്ടിയ്ക്കു പരിചയമുണ്ടായിരുന്നു. അസ്‍ലമിനെ പെൺകുട്ടി ഫോണിൽ ബ്ലോക്ക് ചെയ്തു. പിന്നീട്, പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ അസ്‍ലം ഓഡിയോ അയച്ചു കൊടുത്തത് പെൺകുട്ടിയുടെ കൂടി പരിചയക്കാരനായ സുഹൃത്തിനായിരുന്നു. വിദേശത്തുള്ള സഹോദരിയ്ക്കുംം‌ അസ്‍ലം മെസേജ് അയച്ചു. മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാനാണ് പദ്ധതിയെന്ന് അസ്‍ലം തന്നെ സുഹൃത്തിനയച്ച ഓഡിയോ സന്ദശത്തില്‍ വ്യക്തമാണ്. ഈ ഓഡിയോ പൊലീസിന് കൈമാറി. പിന്നാലെ അസ്‍ലമിനേയും സഹോദരനേയും കൊടുങ്ങല്ലൂർ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സ്വർണം വിറ്റത് മൂന്നുപീടികയിലെ ജ്വല്ലറിയിലെന്ന്  സഹോദരൻ സഹൽ വ്യക്തമാക്കി. സുഹൃത്തായ ജിഷ്ണു മുഖേനയാണ് സ്വർണം വിറ്റത് .

കാർ വാങ്ങി, ഫോണെടുത്തു– നാലേമുക്കാൽ ലക്ഷം രൂപ ചെലവിട്ട്  സഹല്‍ സെക്കൻഡ് ഹാൻഡ് കാർ വാങ്ങി. പിന്നെ പുതിയ ഐ ഫോണും. വിനോദയാത്ര പോയും പണം ചിലവാക്കിയെന്ന് പൊലീസ് കണ്ടെത്തി. കാറും കണ്ടെടുത്തു. ഇനിയും പണത്തിന്‍റെ കണക്ക് കണ്ടെടുക്കേണ്ടതായിട്ടുണ്ട്. സഹലിനെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തു വരികയാണ്. മോഷണക്കേസ് ആയിട്ടല്ല മറിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്. പെൺകുട്ടിയേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയതിന് തെളിവുകളുമുണ്ട്. അസ്‍ലം ഈ കുറ്റകൃത്യ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല. അതുകൊണ്ടാണ്, ജുവനൈൽ ജസ്റ്റ‌ിസ് ബോർഡ് ഹാജരാക്കിയത്. സഹോദരനെ ജയിലിൽ റിമാൻഡ് ചെയ്തു അസ്‍ലമിന്‍റെ ഫോണിൽ നിന്ന് കൂടുതൽ തെളിവുകൾ കണ്ടെടുക്കേണ്ടതുണ്ട് പരിശോധനയ്ക്കായി ലാബിലേക്ക് ഫോൺ അയച്ചു.  സുഹൃത്തിന് അയച്ച ഓഡിയോയും തെളിവാകും.  സുഹൃത്തിനെ കേസിൽ സാക്ഷിയാക്കും

 ചർച്ചയായി അസ്‍ലമിന്‍റെ അച്ഛന്‍റെ കുറിപ്പ്– ഇളയ മകൻ ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കിയതോടെ പിതാവ് ഫെസ്സ്ബുക്കിൽ കുറിപ്പിട്ടു. കള്ളക്കേസിൽ കുടുക്കിയ പൊലീസ് മാനസികമായി, ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു കുറിപ്പ്. പ്രണയത്തിലായ പെൺകുട്ടിയെ അതിന്‍റെ പേരിൽ കള്ളക്കേസ് എടുപ്പിക്കാൻ വീട്ടുകാർ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു കുറിപ്പിൽ .  കുറിപ്പ് നവമാധ്യമങ്ങളിൽ ചർച്ച ചെയ്തു. ഇതിനു പിന്നാലെ, പെൺകുട്ടിയുടെ വീട്ടുകാർ അസ്‍ലമിന്‍റെ ഓഡിയോ പുറത്തുവിട്ടതോടെ യാഥാർഥ്യം പുറത്തുവന്നു.

ENGLISH SUMMARY:

Manorama News reports on a shocking incident where a minor girl was blackmailed through Instagram into giving away gold and money. Police arrested the suspects after audio evidence surfaced exposing the extortion plot.