• കൊച്ചി മാർക്കറ്റിലെ ജൂത സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതിയായ എബിൻ പോളിനെ എൻ.ഐ.എ സംഘം ചോദ്യം ചെയ്തു

കൊച്ചി മാർക്കറ്റിലെ ജൂത സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതിയായ എബിൻ പോളിനെ എൻ.ഐ.എ സംഘം ചോദ്യം ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് തീവ്രവാദ ബന്ധം സംശയിക്കുന്ന ചില തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയോടെയാണ്  കൊച്ചി കടവുംഭാഗം ജൂത മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവം ഉണ്ടായത്. കേസിൽ പ്രതിയായ പുത്തൻകുരിശ് സ്വദേശിയായ എബിൻ പോളിനെ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്ത് . Also Read: ‘ഞങ്ങൾ അങ്ങനെയായിരുന്നല്ലോ’; അപർണയുമായുള്ള ഇപ്പോഴത്തെ ബന്ധത്തെ കുറിച്ച് ജീവ

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ‘ബോസ്’ എന്ന് വിളിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് എബിൻ പോൾ പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അയച്ചുനൽകി പ്രതിഫലം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നിലെ ഗൂഢാലോചന, പ്രതിയുടെ ബന്ധങ്ങൾ, ആക്രമണത്തിന് നിർദേശം നൽകിയതായി സംശയിക്കുന്ന വ്യക്തിയുടെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം. 

ENGLISH SUMMARY:

Central agencies, including the National Investigation Agency (NIA), have begun a preliminary investigation into an attack on a Jewish synagogue in Kochi Market. The accused, Ebin Paul, has been questioned by the NIA after police reportedly found evidence on his phone suggesting possible extremist links. Investigators are examining CCTV footage and allegations that he acted on instructions from a person known as “Boss” and received payment for sharing footage of the attacks. The investigation is ongoing, with agencies seeking to establish the motive, possible conspiracy, and any links to terrorism.