പതിമൂന്നാം വയസ്സിൽ ബന്ധുവിൽ നിന്ന് നേരിട്ട ലൈംഗിക പീഡനത്തിനെതിരെ നാല്പതാം വയസ്സിൽ നിയമപോരാട്ടവുമായി പ്രവാസിയായ അതിജീവിത. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോവുകയും, പിന്നീട് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു. ഇതോടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത.
പീഡനം തുടങ്ങിയത് പതിമൂന്നാംവയസില്‍, 18 വയസ്് വരെ നീണ്ടു. അന്നത്തെ വേദനയ്ക്ക് അവസാനം വേണം, അതിനാണ് പരാതി. കരഞ്ഞപ്പോള്‍ വായില്‍ പുതപ്പ് കുത്തിക്കയറ്റി. അനിയത്തിയോടും ഇതേ പോലെ ചെയ്യുമെന്ന് പറഞ്ഞു. 18ാം വയസില്‍ വീട്ടുകാരോടു പറഞ്ഞു, അവര്‍ക്കും പേടിയായിരുന്നു. താന്‍ മറക്കുമെന്ന് അവര്‍ കരുതി, പക്ഷേ കഴിഞ്ഞില്ലെന്നും അതിജീവിത.
ENGLISH SUMMARY:
A 40-year-old expatriate woman has initiated a legal battle against a relative who allegedly subjected her to prolonged sexual abuse starting when she was just thirteen. Following the registration of a police case, the accused went into hiding and subsequently secured anticipatory bail from a lower court.