യുവതിയെ ഭീഷണിപ്പെടുത്തി നഗ്നമാക്കി വിഡിയോ കോൾ ചെയ്യിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പരിയാരത്ത് തിരിമി സ്വദേശി ലിജേഷ് (39) ആണ് അറസ്റ്റിലായത്. വിഡിയോ കോളിൻറെ സ്ക്രീൻ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടലായിരുന്നു ഇയാളുടെ ഉദ്യേശം. പലതവണ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
യുവതിയുമായി അടുപ്പം കാണിച്ച് ഇയാൾ വിഡിയോ കോൾ ചെയ്യുകയായിരുന്നു. യുവതിയുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യുകയുമായിരുന്നു. ഇതിനുശേഷം നഗ്നചിത്രം പുറത്തുവിടുമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ലിജേഷിന്റെ ഭീഷണി വർധിച്ചതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇങ്ങനെ സ്വന്തമാക്കിയ ചിത്രം ഇയാൾ ചിലർക്ക് വാടാസ്പ്പിൽ അയച്ചു കൊടുക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ഇവരെ സാക്ഷികളാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ലിജേഷ് കൂടുതൽ പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. കോടതിയിൽ ഹാജരാക്കിയ ലിജേഷിനെ റിമാൻഡ് ചെയ്തു.