• 2026 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്..

തൃശൂർ ചാവക്കാട്ടെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ കോടതി ഉത്തരവ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനാണ് തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. 2026 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. Also Read: ഹൃദയാഘാതമെന്ന് കരുതി മൃതദേഹം സംസ്കരിച്ചു; യുവാവിനെ കൊന്നത് ഭാര്യ; സഹായത്തിന് കാമുകനും

പിന്നാലെ പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20ന് മുഹ്സിനയും മരണപ്പെട്ടു. ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്സിന മരണപ്പെട്ടതെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ചാവക്കാട് സബ് ഇൻസ്പെക്ടർ നൽകിയ അപേക്ഷയിൽ പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവായത്.

ഏഴു തവണ പ്രസവിച്ച യുവതിയുടെ രണ്ട് കുട്ടികൾ നേരത്തേ മരിച്ചിരുന്നു. ജനുവരി 10ന് കുട്ടി മരിച്ച സംഭവത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച് പൊതുപ്രവർത്തകൻ പുതുപൊന്നാനി പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പൊലീസിനെ സമീപിച്ചിരുന്നു. ഗർഭകാലത്തോ പ്രസവ സമയത്തോ അതിനുശേഷമോ അമ്മയ്ക്കും കുഞ്ഞിനും വൈദ്യസഹായം ലഭ്യമാക്കിയിരുന്നില്ല.

സംഭവത്തിൽ പ്രതി ഇബ്രാഹിമിനെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും കോടതി നിർദേശപ്രകാരം കേസെടുത്തിരുന്നു.

ENGLISH SUMMARY:

A court has ordered the exhumation and postmortem of a four-day-old baby who died in Chavakkad, Thrissur, in January 2026. The baby was buried without a postmortem. The order comes amid an ongoing investigation into allegations that the mother and child did not receive adequate medical care. The baby’s mother also died following her seventh childbirth in March.