• എഴുപത്തിയഞ്ചുകാരനായ മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊച്ചുമകള്‍. പലതവണ മുത്തശ്ശന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി

എഴുപത്തിയഞ്ചുകാരനായ മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊച്ചുമകള്‍. പലതവണ മുത്തശ്ശന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. 

പുലര്‍ച്ചെ രണ്ടരയോടെ മുത്തശ്ശന്‍റെ വീട്ടിലേക്ക് യുവതി ബൈക്കില്‍ എത്തുകയായിരുന്നു. മുത്തശ്ശിയാണ് വാതില്‍ തുറന്നുകൊടുത്തത്. അകത്തുകടന്ന ഉടനെ കൈയ്യില്‍ കരുതിയ ക്രിക്കറ്റ് ബാറ്റുകൊണ്ട് യുവതി മുത്തശ്ശന്‍റെ തലയില്‍ അടിക്കുകയായിരുന്നു. മുത്തശ്ശി പലതവണ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റിയ 20കാരി പലതവണ തലയ്ക്കടിച്ച് തലപിളര്‍ന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കള്‍  വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

മരിച്ചയാള്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയോടൊപ്പമാണ് താമസിച്ചിരുന്നത്. കൊച്ചുമകള്‍ മഹാലക്ഷ്മി നഗറിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിച്ചുവരികയാണ്. 

ഭാരതീയ ന്യായസംഹിത പ്രകാരം, തനിക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമം തടയുന്നതിനിടയിൽ ഒരു പെൺകുട്ടി അക്രമിയെ കൊലപ്പെടുത്തിയാൽ അവൾക്ക് യാതൊരുവിധ ശിക്ഷയും ലഭിക്കുകയില്ല. എന്നാല്‍ ആക്രമണം അവസാനിച്ചതിന് ശേഷം, അക്രമി പിന്മാറി ഓടിപ്പോകുമ്പോഴോ അല്ലെങ്കിൽ പിന്നീട് മറ്റൊരു സമയത്തോ പ്രതികാര ബുദ്ധിയോടെ കൊലപ്പെടുത്തിയാൽ ഈ നിയമപരിരക്ഷ ലഭിക്കുകയില്ല.

ENGLISH SUMMARY:

A 20-year-old woman in Indore was arrested for allegedly killing her 75-year-old grandfather by striking him on the head with a cricket bat. The accused arrived at her grandparents' home on a motorcycle around 2:30 AM, bypassed her grandmother who opened the door, and attacked the sleeping elderly man. Though family members immediately rushed the victim to the hospital, doctors declared him dead on arrival