palaruvi-express

TOPICS COVERED

ട്രെയിനിൽ പരസ്യമായി മദ്യപിച്ച് യാത്രക്കാരെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ശല്യം ചെയ്യുകയും ചെയ്ത യുവാവ് കോട്ടയത്ത് റെയിൽവേ പൊലീസിൻ്റെ പിടിയിൽ. ജോജി ജോർജ് (35) എന്നയാളാണ് അറസ്റ്റിലായത്. ട്രെയിനുകളിലെ സ്ഥിരം ശല്യക്കാരനായ ഇയാളുടെ സ്വദേശം വ്യക്തമായിട്ടില്ല.

പാലരുവി എക്സ്പ്രസിലാണ് സംഭവം. യാത്രക്കാർ വിവരം നൽകിയതിനെ തുടർന്നാണ് ജോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിൽ വാതിലിനോട് ചേർന്ന് അപകടകരമായ നിലയിൽ മദ്യപിക്കുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. കേസിൽ പരാതിക്കാരില്ലെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിൽ മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെതിരെ റെയിൽവേ പൊലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്. 

കോട്ടയം സ്റ്റേഷനിൽ എത്തിച്ച ഇയാൾ സ്റ്റേഷനിലും ബഹളം തുടർന്നു. മഹാരാഷ്ട്ര സ്വദേശിയെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയിൽ രേഖകളാണ് ഇയാൾ‌ പൊലീസിന് നൽകിയത്. എന്നാൽ ഇയാൾ നൽകിയ തിരിച്ചറിയിൽ രേഖകളും വിലാസങ്ങളും വ്യാജമാണെന്നാണ് കണ്ടെത്തൽ.

ENGLISH SUMMARY:

a drunk passenger causing disturbance on a train in Kottayam, who was subsequently arrested by the railway police. The individual, identified as Joji George, was reportedly a habitual offender and provided fake identification documents to the authorities.