jaipur-murder

TOPICS COVERED

  • പതിനഞ്ച് മാസത്തിന് ശേഷമാണ് മദ്യലഹരിയില്‍ ഭര്‍ത്താവ് ലാലാ റാം ചൗധരി മിന്റു ചൗധരിയെ താന്‍ കൊന്നതാണെന്ന് സുഹൃത്തിനോട് പറഞ്ഞത്

ലേഡി ഡോൺ എന്നറിയപ്പെടുന്ന മിന്റു ചൗധരിയെ കാണാതായി 15 മാസത്തിനുശേഷം കേസില്‍ വഴിത്തിരിവ്. മിന്റു കൊല്ലപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഭർത്താവിനെയും മകനെയും അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ നടത്തിയ വീമ്പുപറച്ചിലാണ് ഒന്നരവര്‍ഷത്തോളമായി തുമ്പില്ലാതെകിടന്ന കേസ് തെളിയിച്ചിരിക്കുന്നത്. 

ജയ്പൂരില്‍ പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മിന്റു ചൗധരി എന്ന സീമ ചൗധരിയെ കഴിഞ്ഞ വർഷം ജൂലൈ 21നാണ് കാണാനില്ലെന്ന് കാട്ടി മകൻ ഹരി ഓം ചൗധരി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ ഇതിനു മുൻപ് മെയ് 27 മുതൽ തന്നെ യുവതിയെ കാണാതായിരുന്നതായി പൊലീസ് പറയുന്നു. മിന്‍റുവിനെ കാണാതായതോടെ ബന്ധുക്കള്‍ തിരക്കിയെത്തിപ്പോള്‍ മിന്‍റു തിഹാർ ജയിലിലോ ഭരത്പൂർ ജയിലിലോ ആണെന്നായിരുന്നു ഭര്‍ത്താവും മകനും പറഞ്ഞത്. എന്നാൽ ബന്ധുക്കൾ ജയിൽ അധികാരികളിൽ നിന്ന് വിവരം തിരക്കിയതോടെ ഈ കള്ളങ്ങൾ പൊളിയുകയായിരുന്നു. തുടർന്ന് സംശയങ്ങൾ ഒഴിവാക്കാനാണ് മകൻ തന്നെ  പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. മകന്‍റെ പരാതിയില്‍ പൊലീസ് അന്വേഷിച്ചെങ്കിലും കേസ് എങ്ങുമെത്താതെ പോകുകയായിരുന്നു. 

പതിനഞ്ച് മാസത്തിന് ശേഷമാണ് മദ്യലഹരിയില്‍  ഭര്‍ത്താവ് ലാലാ റാം ചൗധരി  മിന്റു ചൗധരിയെ താന്‍ കൊന്നതാണെന്ന് സുഹൃത്തിനോട് പറഞ്ഞത്.   സുഹൃത്ത് പൊലീസിനോട് ഇക്കാര്യം പറയുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലാലാ റാം ചൗധരിയും ഹരി ഓം ചൗധരിയും കുറ്റം സമ്മതിക്കുകയുമായിരുന്നു. കുടുംബപരമായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മിന്‍റു കൊല്ലപ്പെട്ടുന്നുറപ്പാക്കിയ പ്രതികള്‍ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് രാത്രിയിൽ ഓട്ടോയിൽ കൊണ്ടുപോയി കിണറ്റിൽ തള്ളിയതായി പൊലീസ് പറഞ്ഞു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിണറ്റിൽ നിന്ന്  അഴുകിയ മൃതദേഹാവശിഷ്ടങ്ങള്‍  പൊലീസ് കണ്ടെടുത്തു. 

ENGLISH SUMMARY:

Fifteen months after Rajasthan's notorious "Lady Don" Mintu Choudhary alias Seema Choudhary mysteriously vanished, police cracked the case following a drunk boast by her husband. The victim, who was facing 11 criminal charges, was allegedly murdered by her husband Lala Ram Choudhary and son Hari Om Choudhary over family disputes. To mislead relatives, the duo initially claimed she was incarcerated in Tihar or Bharatpur jail before filing a false missing persons complaint to evade suspicion. Following the confession of both accused, law enforcement authorities recovered decomposed remains from a deep, abandoned well where the body had been dumped