muttil-anto

 ആന്‍റോ അഗസ്റ്റിന്‍ ജയിലിലായിരിക്കുകയാണ്. അനുവദിച്ചതിലും കൂടുതല്‍ അളവില്‍ വീട്ടില്‍ മദ്യം സൂക്ഷിച്ചതിനും വ്യാജമദ്യം വീട്ടില്‍വെച്ചതിനുമൊക്കെയാണ് കേസും അറസ്റ്റും ജയില്‍ വാസവും. മെസിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ആന്‍റോയുടെ വീട്ടിലും സ്ഥാപനത്തിലും പരിശോധന തുടങ്ങിയതോടെയാണ് വിവാദവും തുടങ്ങിയത്. ബുധനാഴ്ച ഒറ്റ ദിവസം കൊണ്ട് മൂന്ന് കേസാണ് ആന്‍റോക്കെതിരെ ഉണ്ടായത്.  ആദ്യം മെസിയുടെ പേരിലെ തട്ടിപ്പിലുള്ള കേസ്, അതിന്‍റെ പരിശോധനക്കിടെ  അബ്കാരി കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖ ചമച്ചെന്ന മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആന്‍റോ കേസില്‍ പ്രതിയാകുന്നത് പുത്തന്‍സംഭവമല്ലെന്നാണ് അദേഹത്തിന്‍റെ പേരിലുള്ള കേസുകള്‍ സൂചിപ്പിക്കുന്നത്. വലിയ വിവാദമായ മുട്ടില്‍ മരംമുറി കേസിന് മുന്‍പും ഒട്ടേറെ കേസ് ഡയറികളില്‍ ആന്‍റോ അഗസ്റ്റിന്‍ എന്ന പേര് ആവര്‍ത്തിച്ച് പതിഞ്ഞിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനത്തും

കേസുകള്‍ ഇങ്ങിനെ

1) വര്‍ഷം–2005, പൊലീസ് സ്റ്റേഷന്‍–മീനങ്ങാടി, കുറ്റം–കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു

2) വര്‍ഷം–2007, പൊലീസ് സ്റ്റേഷന്‍–മീനങ്ങാടി, കുറ്റം–LCD പ്രോജക്ടര്‍ ഇടപാടില്‍ കരാര്‍ ഒപ്പിടണമെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തില്‍ സിജോ അലക്സ് എന്നയാളെ തടഞ്ഞുവെച്ച് അടിച്ച് പരുക്കേല്‍പ്പിച്ചു

3) വര്‍ഷം–2014, പൊലീസ് സ്റ്റേഷന്‍–എറണാകുളം സെന്‍ട്രല്‍, കുറ്റം–ഏഷ്യന്‍ സൂര്യ ഉദ്യോഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ അധികാരികള്‍ എന്ന പേരില്‍ വ്യാജ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി ബാങ്കില്‍ വായ്പക്ക് അപേക്ഷിച്ച് 66 ലക്ഷം രൂപ വായ്പ വാങ്ങി കബളിപ്പിച്ചു

4) വര്‍ഷം–2014, പൊലീസ് സ്റ്റേഷന്‍–കല്‍പ്പറ്റ, കുറ്റം–നികുതിവെട്ടിപ്പിന് വാണിജ്യ നികുതി കമ്മീഷണര്‍ കസ്റ്റഡിയിലെടുത്ത ലോറി വിട്ടുനല്‍കാത്തതിന് വാണീജ്യ നികുതി ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി

5) വര്‍ഷം–2015, പൊലീസ് സ്റ്റേഷന്‍–മംഗലപുരം നോര്‍ത്ത്, കര്‍ണാടക, കുറ്റം–കര്‍ണാടകയിലെ കുടകില്‍ 185.5 ഏക്കര്‍ സ്ഥലമുണ്ടെന്ന് വ്യാജരേഖകള്‍ കാണിച്ച് 1.5 കോടി രൂപ വാങ്ങി. പിന്നീട് സ്ഥലം നല്‍കാതെ വണ്ടിച്ചെക്കുകള്‍ നല്‍കി കബളിപ്പിച്ചു.

6) വര്‍ഷം–2016, പൊലീസ് –എറണാകുളം സെന്‍ട്രല്‍, കുറ്റം–ആന്‍റോയുടെ ഉടമസ്ഥതയിലുള്ള M phone ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജീസ് എന്ന സ്ഥാപനത്തിലെ ജോലിക്കാരിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു

7) വര്‍ഷം–2016, പൊലീസ്–മീനങ്ങാടി, കുറ്റം–N.O തോമസ് എന്നയാളുടെ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി

8) വര്‍ഷം–2016, പൊലീസ്–കളമശേരി, കുറ്റം–ആന്‍റോയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാ മോട്ടോര്സ് എന്ന സ്ഥാപനത്തില്‍ നിന്ന് ലോറി നല്‍കാമെന്ന് പറഞ്ഞ് 20.84 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു

 

9) വര്‍ഷം–2016, പൊലീസ്–മീനങ്ങാടി, കുറ്റം–ആന്‍റോയുടെ വീട്ടില്‍ റവന്യൂ റിക്കവറി നടത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിന് കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ കൊണ്ടുവരുന്ന സമയം പൊലീസിനെ ആക്രമിക്കുകയും വയര്‍ലെസ് സെറ്റിന് കേട് വരുത്തുകയും ചെയ്തു

10) വര്‍ഷം–2016, പൊലീസ്–മീനങ്ങാടി, കുറ്റം–വീട്ടില്‍ റവന്യൂ റിക്കവറിക്കെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു

11) വര്‍ഷം–2016, പൊലീസ്–മീനങ്ങാടി, കുറ്റം–ആന്‍റോയുടെ വീട്ടിലെ ജപ്തി നടപടിക്ക് ഉദ്യോഗസ്ഥരെ സഹായിച്ചതിലുള്ള വൈരാഗ്യത്തില്‍ നാട്ടുകാരനായ യുവാവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു

12) വര്‍ഷം–2018, പൊലീസ്–മീനങ്ങാടി, കുറ്റം–കോടതി ഉത്തരവ് പ്രകാരം അറ്റാച്ച്മെന്‍റ് ഉത്തരവുമായി വീട്ടിലെത്തിയ ബത്തേരി കോടതിയിലെ ജീവനക്കാരെ ആക്രമിച്ചു

13) വര്‍ഷം–2021, പൊലീസ്–മീനങ്ങാടി, കുറ്റം–മുട്ടില്‍ മരംമുറി കേസിലെ പ്രധാനകേസ്. അഗസ്റ്റിന്‍ സഹോദരങ്ങള്‍ ചേര്‍ന്ന് അറുപത്തിയഞ്ച് കര്‍ഷകരില്‍ നിന്ന് 4 കോടിയിലധികം വിലവരുന്ന 112 ഈട്ടി മരങ്ങള്‍ മുറിച്ച് കടത്തി

14) വര്‍ഷം–2021, പൊലീസ്–അമ്പലമേട്: കുറ്റം–മുട്ടില്‍ മരംമുറിയുമായി ബന്ധമുള്ള കേസ്. പെര്‍മിറ്റുള്ള തടികള്‍ നല്‍കാമെന്ന് പറഞ്ഞ് 1.4 കോടി രൂപ മില്ലുടമയില്‍ നിന്ന് വാങ്ങിയ ശേഷം പെര്‍മിറ്റില്ലാത്ത തടികള്‍ നല്‍കി വഞ്ചിച്ചു

15) വര്‍ഷം–2021– പൊലീസ്: മേപ്പാടി, കുറ്റം–തൃക്കൈപ്പറ്റ മുക്കംകുന്ന് സ്ഥലത്ത് നിന്ന് നിയമവിരുദ്ധമായി വീട്ടി മരം മുറിച്ച് കടത്താന്‍ ശ്രമിച്ചു.

ENGLISH SUMMARY:

Anto Augustine has been arrested and is in jail for possessing excessive amounts of liquor at his home and for storing counterfeit alcohol. The controversy began when investigations started at his residence and establishments related to a fraud case involving Messi. Three cases were filed against Anto in a single day: one for fraud related to Messi, another for illicit liquor, and a third for creating forged documents against the Chief Minister. However, Anto Augustine's involvement in criminal cases is not new, as his name has repeatedly appeared in case diaries even before the major Muttil tree-felling controversy.