പത്തനംതിട്ട റാന്നിയില്‍ നാട്ടുകാരായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ പ്രതി പിടിയില്‍. റാന്നി വരവൂര്‍ സ്വദേശി അനൂപിനെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ചിത്രങ്ങളെടുത്താണ് മോര്‍ഫ് ചെയ്തിരുന്നത്.
അനൂപിന്‍റെ ഫോണിന്‍റെ ഗാലറിയില്‍ ചിത്രങ്ങള്‍ കണ്ട സുഹൃത്തുക്കളാണ് ഇരകളായ സ്ത്രീകളെ അറിയിച്ചത്. നിലവില്‍ നാല് സ്ത്രീകളാണ് പരാതി നല്‍കിയത്. ചിത്രങ്ങള്‍ പ്രചരിപ്പിച്ചോ എന്ന് വ്യക്തമല്ല. പ്രതിയുടെ ലാപ്ടോപ്പില്‍ ഇത്തരം കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെന്നും സംശയിക്കുന്നുണ്ട്. നാട്ടിൽ പരിചയമുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ ഇത്തരത്തിൽ മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നത്.
കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്നും, ചിത്രങ്ങൾ പ്രചരിപ്പിട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ENGLISH SUMMARY:
The Ranni police have arrested a local resident for allegedly obtaining photos of women from social media and morphing them into explicit images. The accused, identified as Anoop, a native of Varavoor in Ranni, was exposed after his friends noticed the morphed pictures in his mobile phone gallery and alerted the victims. Currently, four women have lodged official police complaints against him, and he has been remanded in judicial custody. The police have seized his phone for forensic examination to investigate whether the manipulated images were circulated online or stored on his laptop.