ഇടുക്കി കുമളിയിൽ പ്ലസ്‌ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പൊലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പോസ്റ്റുമോർട്ടം പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാർഥിനിയുടെ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്യുകും ചെയ്തു. ഇതിനിടെ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയതായി പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞത് പുറത്തു വന്നു. ഇത് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയെയും ഇയാൾ മർദിച്ചിരുന്നു.  

പൊലീസ് കേസെടുത്തതോടെ ഗോഡ്സൺ ഒളിവിൽ പോയി. വീട്ടിൽ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്‍റെ മോശം പെരുമാറ്റവും പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായാണ് പൊലീസിന്‍റെ നിഗമനം. റിമാൻഡ് ചെയ്ത പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. 

ENGLISH SUMMARY:

The Idukki Kumily Plus Two student suicide case has seen the arrest of the absconding accused, Godson. The police believe mental and physical torment, along with Godson's alleged misconduct, drove the student to suicide.